ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിനെ പ്രകീർത്തിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം രാജ്യമെമ്പാടുമുള്ള ജനങ്ങൾ മതിമറന്ന് ആഘോഷിക്കുകയാണ്. അൻപതാം വാർഷികം ഇത്രയും ഭംഗിയായി ആഘോഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആസാദി കാ അമൃത് മഹോത്സവ് രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വർഷം ഒരു പതിവ് പോലെ കടന്നുപോയിരുന്നു. ഇത്രയും വലിയ ആഘോഷമായി അത് സംഘടിപ്പിച്ചിരുന്നില്ല എന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.
യുപിഎ ഭരണത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഠാക്കൂറിന്റെ പരാമർശം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തിയ ഹർ ഘർ തിരംഗ യാത്ര ഷിംലയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments