കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി കൊച്ചി മെട്രോ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ടിക്കറ്റ് നിരക്കാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഏതു സ്റ്റേഷനിലേക്കും യാത്ര ചെയ്യുന്നതിനായി പത്തു രൂപ നൽകിയാൽ മതിയാകും. ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ ഫ്രീഡം ടു ട്രാവൽ പദ്ധതിയ്ക്ക് കീഴിലാണ് ആകർഷകമായ ഓഫർ. രാവിലെ ആറു മുതൽ രാത്രി 11 വരെയാകും സ്വാതന്ത്ര്യദിന ഓഫർ.
മുട്ടം ഒസിസി ബിൽഡിംഗിൽ രാവിലെ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ദേശീയ പതാക ഉയർത്തും.വിവിധ സറ്റേഷനുകളിലായി വിരവധി പരിപാടികളാണ് മെട്രോ റെയിൽ ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്.ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഗ്രീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തും.
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ 5:30 മുതൽ പ്ലഗ് ആൻഡ് പ്ലേ ഫൗണ്ടേഷന്റെ സംഗീത പരിപാടിയും വൈറ്റില മെട്രോ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നവർക്ക് ‘ഫ്രീഡം നൈറ്റ്’ എന്ന പേരിൽ വൈകിട്ട് 5 മുതൽ 7 വരെ സംഗീത പരിപാടിയും ഉണ്ടായിരിക്കും.
പ്ലാസ്റ്റിക്ക് ക്യാമ്പയിനിന്റെ ഭാഗമായി യാത്രക്കാർക്ക് 10,000 മിലാഞ്ച് ബാഗുകൾ വിതരണം ചെയ്യുമെന്നും കൈഎംആർഎൽ വ്യക്തമാക്കി. രാജ്യത്തിനായി ജീവിതം സമർപ്പിച്ച ധീരരായവരുടെ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും ആദരിക്കുന്ന ദിനത്തിൽ ആകർഷകമായ ഓഫറുകൾ വഴി സ്വതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ സന്തോഷമെന്ന് ബെഹ്റ പറഞ്ഞു.
Comments