തൃപ്പൂണിത്തുറ: കോൺഗ്രസ് പരിപാടിയ്ക്കിടെ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൊച്ചിയിൽ നടക്കുന്ന കോൺഗ്രസിന്റെ നവസങ്കൽപ്പ് യാത്രക്കിടെയാണ് നേതാക്കൾ ചേരിതിരിഞ്ഞുള്ള സംഘർഷം. ഒരാൾക്ക് സംഘർഷത്തിനിടയിൽ തലയ്ക്കിടിയേറ്റു.
പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷിനാണ് കല്ല് കൊണ്ട് തലയ്ക്കിടിയേറ്റത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്ന് പരിക്കേറ്റ രതീഷ് പറഞ്ഞു.
പന്ത്രണ്ടോളം പേർ കുപ്പിയും കമ്പി വടിയും ഉപയോഗിച്ച് രതീഷിനെ മർദ്ദിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റിനെതിരെ ഡിസിസി പ്രസിഡന്റിന് പരാതി നൽകിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് രതീഷ് വ്യക്തമാക്കി. പോലീസിൽ ഉടൻ പരാതി നൽകുമെന്നും രതീഷ് പ്രതികരിച്ചു.
Comments