ന്യൂഡൽഹി: വായുസേന മെഡൽ കരസ്ഥമാക്കുന്ന ആദ്യ വനിത വ്യോമസേന ഉദ്യോഗസ്ഥ എന്ന ബഹുമതി ഇനി വിങ്ങ് കമാൻഡർ ദീപിക മിശ്രയ്ക്ക് സ്വന്തം.വടക്കൻ മധ്യപ്രദേശിലെ മിന്നൽ പ്രളയത്തെ ധീരമായി നേരിട്ടതിനും മികച്ച രീതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനുമാണ് ദീപിക മിശ്രയെ തേടി വായു സേന മെഡൽ എത്തിയത്.
വളരെ മോശം കാലാവസ്ഥയെയും കനത്ത കാറ്റിനെയും അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനം പ്രശംസനീയമായിരുന്നുവെന്ന് ഐഎഎഫ് വ്യക്തമാക്കി. ദുരന്തമുഖത്ത് എത്തിയ ആദ്യത്തെയാളും ദീപിക ആയിരുന്നു.
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ ദേവി ശക്തി’യിലെ ധീര പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പ് ക്യാപ്റ്റൻമാരായ രാഹുൽ സിംഗ്, രവി നന്ദ എന്നിവർക്കും വായു സേന മെഡലുകൾ ലഭിച്ചു. 669 പേരെയാണ് ഓപ്പറേഷനു കീഴിൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിച്ചത്. ഒഴിപ്പിച്ചവരിൽ 206 പേർ അഫ്ഗാൻ സ്വദേശികളായിരുന്നു.
Comments