ശ്രീനഗർ : രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. പോലീസ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദാണ് മരിച്ചത്. ഇന്നലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ നടന്നത്.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ സർഫറാസിനും ഒരു ഭീകരനും പരിക്കേറ്റു. സർഫറാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അതേസമയം ലഷ്കർ ഇ ത്വായ്ബ ഭീകരർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എകെ 47 റൈഫിളും രണ്ട് ഗ്രനേഡും പോലീസ് പിടിച്ചെടുത്തു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments