അബുദാബി : വർണ്ണാഭമായ പരിപാടികളോടെ ഭാരതത്തിന്റെ എഴുപത്തി ആറാം സ്വാതന്ത്ര്യദിനം യു.എ.ഇയിൽ ആഘോഷിച്ചു.അബുദാബിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ രാവിലെ അംബാസിഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം വായിച്ചു.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ആഘോഷ പരിപാടികൾ അരങ്ങേറി.ഇന്ത്യൻ പ്രവാസി സമൂഹവും പരിപാടിയിൽ പങ്കാളികളായി.വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മിഴിവേകി.
ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ കോൺസുൽ ജനറൽ ഡോ അമൻ പുരി ദേശീയ പതാക ഉയർത്തി.രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനസന്ദേശം വായിച്ചു.വിവിധ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ സംബന്ധിച്ചു.
Comments