വയനാട്: ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു. നാല് ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. കമ്പളക്കാട് പോലീസിന്റേതാണ് നടപടി.
കണിയാമ്പറ്റയിൽ ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെയായാണ് പ്രവർത്തകർ ദേശീയ പതാക ഉയർത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഇതിനിടെ സ്വാതന്ത്ര്യദിനത്തിൽ കാസർകോട് സിപിഎമ്മും ദേശീയ പതാകയെ അപമാനിച്ചു. ദേലംപടി പഞ്ചായത്തിലായിരുന്നു സംഭവം. പാർട്ടി ഓഫീസിന് മുൻപിൽ പാർട്ടിയുടെ കൊടിയ്ക്ക് താഴെയായാണ് സിപിഎം പ്രവർത്തകർ പതാക ഉയർത്തിയത്.
Comments