തിരുവനന്തപുരം: വർക്കല ബീച്ചിലെ റിസോർട്ടിൽ അനധികൃത മദ്യപാർട്ടി. മൂന്ന് പേർ അറസ്റ്റിൽ. ഫ്രീഡം നൈറ്റ് എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്.
ഇവിടെ പാർട്ടിക്ക് അനുമതി ഇല്ലാതിരുന്നിട്ടും മദ്യസത്ക്കാരം ഉൾപ്പെടെ നടത്തുകയായിരുന്നു. ഇത് സംഘടിപ്പിച്ച മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും പിടികൂടി.
Comments