ജമ്മു: കശ്മീരിൽ രണ്ടിടത്തുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ബുദ്ഗാം ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ ഗ്രനേഡ് പ്രദേശവാസിക്ക് നേരെ എറിയുകയായിരുന്നു. പരിക്കേറ്റ ഗോപാൽപോരാ ചദുര സ്വദേശിയായ കരൺ കുമാർ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിന് സമീപം ഗ്രനേഡാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സാരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പോലീസ് ഉദ്യോഗസ്ഥന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ മേഖലയിൽ
ഒരു മാസത്തിനിടെ നിരവധി തവണയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെങ്ങും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസും സൈന്യവും നടത്തുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. . നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി
Comments