ന്യൂഡൽഹി : രാജ്യത്തെ കൊറോണ രോഗ ബാധിതരിൽ കുറവ് രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 8,813 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 10,000 ത്തിൽ താഴെ എത്തുന്നത്.
24 മണിക്കൂറിനിടെ കൊറോണ മൂലം സ്ഥിരീകരിച്ചത് 29 മരണമാണ്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 527,098 ആയി.
മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 111,252 ആണ്. ഇത് മൊത്തം രോഗബാധയുടെ 0.25 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.15 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.79 ശതമാനവുമാണ്.
കണക്കുകൾ പ്രകാരം ഇതുവരെ 43,638,844 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,040 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇത് വരെ ജനങ്ങൾക്ക് 2,08,31,24,694 ഡോസ് കൊറോണ വാക്സിൻ നൽകിയിട്ടുണ്ട്.
Comments