മുംബൈ : പ്രമുഖ ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ രാഹുൽ ജെയിനിനെതിരെ കേസെടുത്ത് പോലീസ്. കോസ്റ്റിയം വസ്ത്രാലങ്കാര ഡിസൈനറായ 30 കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. മുംബൈയിലെ രാഹുലിന്റെ വസതിയിൽ വച്ച് ബലാംത്സഗത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി.
ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. പിന്നാലെ ഇയാൾ യുവതിയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സ്വകാര്യ വസ്ത്രാലങ്കാര സ്റ്റൈലിസ്റ്റായി തന്നെ നിയമിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പിന്നാലെ സബർബൻ അന്ധേരിയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. ആഗസ്റ്റ് 11 ന് ഫാളാറ്റിലെത്തിയ തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. കൂടാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ മർദ്ദിച്ചെന്നും യുവതി പറയുന്നു.
സംഭവത്തിൽ ഐപിസി സെക്ഷൻ 376, 323,506 എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസ് എടുത്തത്. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറയുന്നു.
എന്നാൽ യുവതിയെ അറിയില്ലെന്നും ഇവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും രാഹുൽ പറയുന്നു.മുമ്പ് മറ്റൊരു സ്ത്രീ തനിക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും തനിക്ക് അന്ന് നീതി ലഭിച്ചിരുന്നു. ഇവർ അവരുടെ കൂട്ടാളി ആകാമെന്നും ഇയാൾ കൂട്ടിച്ചേർത്തു.
Comments