പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രി സഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 31 എംഎൽ എമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാർ , ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്തവരിൽ ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവും ഉൾപ്പെടുന്നു. ഗവർണർ ഫഗു ചൗഹാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോൺഗ്രസിൽ നിന്നുളള രണ്ട് പേരും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ചയുടെ ഏക എംഎൽഎയും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടും.ആദ്യമന്ത്രിസഭായോഗം ഇന്ന് വൈകിട്ട് 4.30 ന് ചേരുമെന്നും നിതീഷ് അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ ഉടനെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളെ അറിയിച്ചു
ബിജെപി യുമായി തെറ്റിപ്പിരിഞ്ഞ നിതീഷ് കുമാർ ആർ ജെ ഡിയുടെയും മറ്റു പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ അധികാരത്തിലെത്തുകയായിരുന്നു. ആഗസ്റ്റ് 10 ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് സ്വതന്ത്രർ ഉൾപ്പെടെ 164 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.
Comments