തിരുവനന്തപുരം: പോത്തൻകോട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. നാല് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ക്ഷേത്രങ്ങളിൽ നിന്നും തിരുവാഭരണം ഉൾപ്പെടെ മോഷണം പോയി.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശത്തെ പ്രശസ്ത ദേവീ ക്ഷേത്രത്തിലും മറ്റ് മൂന്ന് ക്ഷേത്രങ്ങളിലുമാണ് കവർച്ച നടന്നത്. ദേവീ ക്ഷേത്രത്തിൽ നിന്നും
വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ മാലയും കാണിക്ക വഞ്ചികളും മോഷണം പോയി. ഇതിന് സമീപത്തെ കടയിൽ നിന്നും മോഷ്ടാക്കൾ പണം കവർന്നിട്ടുണ്ട്. പ്രദേശത്തെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും കാണിക്ക വഞ്ചികളാണ് മോഷണം പോയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നേരത്തെ ക്ഷേത്ര മോഷണ കേസിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കവർച്ചപോയ പണം ക്ഷേത്രം അധികൃതർ തിട്ടപ്പെടുത്തിവരികയാണ്.
Comments