ന്യൂയോർക്ക് : ഭൂമിയുടെയും സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന് തന്നെ ആധാരമാണ് സൂര്യൻ. ഈ സൂര്യൻ ഒരു നാൾ ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. എന്നാൽ സൂര്യന്റെ മരണം അടുത്തുവെന്നാണ് ചില ഗവേഷകർ പറയുന്നത്. ഗവേഷകരുടെ ഈ നിർണായക വെളിപ്പെടുത്തൽ ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ഗവേഷകരാണ് സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഗയ സ്പേസ്ക്രാഫിറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണായക നിഗമനത്തിൽ ഗവേഷകർ എത്തിയത്. സ്പേസ് ക്രാഫ്റ്റിൽ നിന്നുള്ള ഡേറ്റകൾ പ്രകാരം സൂര്യനിലെ ഹൈഡ്രജന്റെ അളവ് കുറഞ്ഞുവരികയാണ്. ഇത് സൂര്യനെ ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
നിലവിൽ 450 കോടി വർഷമാണ് സൂര്യന്റെ പഴക്കം. എന്നാൽ ഇനിയൊരു 500 കോടി വർഷത്തെ ആയുസ് മാത്രമാണ് സൂര്യന് ഉണ്ടാകുക. ഹൈഡ്രജൻ കുറയുന്നത് സൂര്യന്റെ അകക്കാമ്പ് ചുരുങ്ങുന്നതിനും പുറം വികസിക്കുന്നതിനും കാരണാകുന്നു. ഇത് സൂര്യന്റെ നിറം കൂടുതൽ ചുവപ്പാക്കുന്നു. ഹൈഡ്രജനും, ഹീലിയവും ഇത്തരത്തിൽ കുറയുന്നത് സൂര്യൻ ഇല്ലാതാകാൻ കാരണമാകുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
Comments