ഇസ്ലാമാബാദ്: ശൈശവ വിവാഹത്തിന്റെ പേരിൽ പാകിസ്താനിൽ വീണ്ടും ക്രൂരത.സുഹൃത്തിന്റെ പിതാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കൗമാരക്കാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. ഫൈസലാബാദിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
വൃദ്ധനായ സുഹൃത്തിന്റെ പിതാവിനെ വിവാഹം കഴിക്കാൻ തയ്യാറല്ല എന്ന് അറിയിച്ചതോടെയാണ് പീഡനപരമ്പര ആരംഭിച്ചത്. പെൺകുട്ടിയെ കൊണ്ട് ഷൂ നക്കിപ്പിക്കുകയും മുടിവെട്ടി പുരികം ഷേവ് ചെയ്യുകയും ചെയ്തു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് പിടികൂടിയതായാണ് വിവരം. കൗമാരക്കാരിയുടെ പിതാവ്, സുഹൃത്തിന്റെ പിതാവ്, ഒരു സത്രീ ഉൾപ്പടെയാണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെയാണ് പോലീസ് നടപടിയെടുത്തത്.
മുഖ്യപ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മദ്യവും ആയുധശേഖരവും കണ്ടെടുത്തു.
Comments