ചെന്നൈ: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിക്കെതിരെ പരാതിയുമായി തമിഴ് ഗാനരചയിതാവായ കൊ സേഷ. വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ പീസുകൾ ലഭിച്ചെന്നാണ് കൊ സേഷ ആരോപിക്കുന്നത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം കമ്പനിയ്ക്കെതിരെ രംഗത്തെത്തിയത്. ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമാണ് കമ്പനി ചെയ്തതെന്നും തെറ്റ് മനസിലാക്കി ക്ഷമാപണം നടത്തിയില്ലെന്നും സേഷ കുറിച്ചു.
ഗോബി മഞ്ചൂരിയൻ വിത്ത് കോൺ ഫ്രൈഡ് റൈസ് ആണ് കൊ സേഷ സ്വിഗ്ഗി വഴി ഓർഡർ ചെയതത്. എന്നാൽ, വിഭവത്തിൽ ചിക്കൻ പീസുകൾ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
‘ജീവിതത്തിലുടനീളം ഞാൻ വെജിറ്റേറിയനായിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവർ എന്റെ മൂല്യങ്ങളെയും മതവികാരങ്ങളെയും വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നത്. സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതിൽ ഞാൻ നിയമനടപടിയെടുക്കും.”- കൊ സേഷ ട്വീറ്റ് ചെയ്തു.
Comments