പനാജി : ഹർ ഘർ ജൽ ഖ്യാതി സ്വന്തമാക്കിയ ആദ്യ സംസ്ഥാനമായി ഗോവ. സംസ്ഥാനത്ത് നടക്കുന്ന ഹർ ഘർ ജൽ ഉത്സവിനെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
”ശുദ്ധജലം പൈപ്പിലൂടെ വീടുകളിൽ എത്തിക്കുന്ന പദ്ധതിയിൽ പത്ത് കോടി ഗ്രാമീണ ജനങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.7 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് ഒടുവിൽ കണക്ഷൻ ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് ഒരോ വീട്ടിലും ശുദ്ധജലം എത്തിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിൻ നേടിയത് മികച്ച വിജയമാണ്. ഇതൊരു സാധാരണ വിജയം അല്ല. സ്വാതന്ത്ര്യത്തിന്റെ 7 പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ 3 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമെ ജലം ലഭിച്ചിരുന്നുള്ളു. ” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
”ഇവയ്ക്ക് പുറമെ ‘ അമൃത് കാല് ‘ എന്ന ലക്ഷ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ നേട്ടങ്ങൾ അറിയുന്ന ഒരോ പൗരനും അഭിമാനിക്കാൻ സാധിക്കും. രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലം നൽകുന്നതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ വീട്ടിലും വെള്ളം എത്തിക്കാനുള്ള സർക്കാരിന്റെ ക്യാമ്പയിന്റെ വിജയവും, എല്ലാവരുടെയും പരിശ്രമത്തിന്റെയും മഹത്തായ ഉദാഹരണവുമാണ് .’ഹർ ഘർ ജൽ’ സർട്ടിഫിക്കേഷൻ നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗോവ മാറി. ” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
”ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന പദ്ധതിയാണ് ജൽ ജീവൻ മിഷൻ . 2019 ഓഗസ്റ്റ്ൽ 15 നാണ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. കുടിവെളളം മികച്ച ഗുണനിലവാരത്തോടെ ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
രാജ്യത്തിന് നേടാൻ കഴിഞ്ഞ അടുത്ത നേട്ടം സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം അവസാനിപ്പിച്ചതിന്റെ ആശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments