മുംബൈ : നാല് നില കെട്ടിടം തകർന്ന് വീണു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സായിബാബ ബോറിവാലി വെസ്റ്റിലെ ‘ഗീതാഞ്ജലി’ എന്ന കെട്ടിടമാണ് തകർന്ന് വീണത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കെട്ടിടം തകർന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. അതുകൊണ്ടു തന്നെ താമസക്കാരെ മാറ്റിതാമസിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
കെട്ടിടം തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ നോക്കി നിൽക്കെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കും പതിക്കുന്നുണ്ട്.
Comments