കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലവരുന്ന സ്വർണം പിടികൂടി കസ്റ്റംസ്. 36 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു.
കാസർകോട് കുമ്പള സ്വദേശി അബ്ദുൾ നാസർ ആണ് പിടിയിലായത്. അധികൃതരുടെ കണ്ണുവെട്ടിയ്ക്കാൻ സ്വർണം വസ്ത്രത്തിൽ പൂശിയാണ് ഇവർ കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിലാണ് സ്വർണം പിടിച്ചെടുത്തത്.
ഇയാളുടെ പക്കൽ നിന്നും 696 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. വിശദമായ വിവരങ്ങൾക്കായി ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം വിമാനത്താവളത്തിലെ പരിശോധനയിൽ പിടിക്കപ്പെടാൻ പുതുവഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘം. വിമാനത്താവളം വഴി ആദ്യമായാണ് ഇത്തരത്തിൽ വസ്ത്രത്തിൽ പൂശി സ്വർണം കൊണ്ടുവരുന്നത്.
Comments