മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനെതിരെ ഗുരുതര ആരോപണവുമായി മുൻ കാമുകിയും നടിയുമായ സോമി അലി. അയാൾ എപ്പോഴും സ്ത്രീകളെ മർദ്ദിക്കുന്ന ആളും സാഡിസ്റ്റുമാണ്. ഞാൻ മാത്രമല്ല പല സ്ത്രീകളും ഇരകളാണ്. ദയവായി അയാളെ ആരാധിക്കുന്നത് അവസാനിപ്പിക്കൂ എന്നാണ് സോമി അലി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. സൽമാൻഖാന്റെ ആദ്യ ചിത്രങ്ങളിലൊന്നായ മേംനെ പ്യാർ കിയയുടെ പോസ്റ്ററോടൊപ്പമാണ് കുറിപ്പ്.
കഴിഞ്ഞ മാർച്ചിലും സോമി അലി സൽമാൻഖാനെതിരെ രംഗത്തെത്തിയിരുന്നു. ബോളിവുഡിന്റെ ഹാർവി വെയ്ൻസ്റ്റൈൻ! നിങ്ങൾ തുറന്നുകാട്ടപ്പെടും. നിങ്ങൾ അധിക്ഷേപിച്ച സ്ത്രീകൾ ഒരു ദിവസം പുറത്തു വന്ന് അവരുടെ സത്യം പങ്കുവെക്കും. ഐശ്വര്യ റായ് ബച്ചനെ പോലെ.എന്ന് കുറിപ്പ് പങ്കുവെച്ചായിരുന്നു നടി രംഗത്തെത്തിയത്. സൽമാൻ ഖാന്റെ ആരാധകർ കൂട്ടമായി സൈബർ ആക്രമണം നടത്തിയതോടെ നടി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
നിലവിൽ യുഎസിലെ മിയാമിയിൽ നോ മോർ ടിയേർസ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയാണ് സോമി അലി.
Comments