ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കിടെ പന്ത് ദേഹത്തു കൊണ്ട് യുവാവ് മരിച്ചു. ഡൽഹിയിലെ സ്വരൂപ് നഗറിലായിരുന്നു സംഭവം. മുപ്പത് വയസ്സുകാരനായ ഹബീബ് മണ്ഡലാണ് മരിച്ചത്.
കൊൽക്കത്തയിൽ നിന്നും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി ഡൽഹിയിൽ എത്തിയതായിരുന്നു ഹബീബ് എന്ന് പോലീസ് പറഞ്ഞു. കളിക്കിടെ പന്ത് ഹബീബിന്റെ നെഞ്ചിൽ കൊണ്ടു. ഉടൻ അദ്ദേഹം കുഴഞ്ഞു വീണു. തുടർന്ന് പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും പോലീസ് വ്യക്തമാക്കി. ഹബീബിന് മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിച്ച് വരികയാണ്.
Comments