എറണാകുളം : കെഎസ്ആർടിസി ബസ് കയറി ഒരാൾ മരിച്ചു. മൂവാറ്റുപുഴ വടാട്ടുപാറ സ്വദേശി ബിനോയാണ് മരിച്ചത്. തൊടുപുഴയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ബിനോയിയുടെ ദേഹത്ത് കയറിയിറങ്ങിയത്.
മുന്നിലൂടെ പോയ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ബസ്. ഈ സമയം ബിനോയ് വഴിയിൽ വീണു കിടക്കുകയായിരുന്നു. അമിതമായി മദ്യപിച്ച ബിനോയ് ബോധം നഷ്ടപ്പെട്ട് റോഡിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Comments