പലക്കാട് : അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുതൂർ മുതലത്തറയിൽ രാമദാസാണ് മരിച്ചത്.
ഭവാനി പുഴയിൽ നിന്നും കുടിവെള്ളം എടുത്ത് വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.കഴിഞ്ഞ ജൂലൈ 28ന് അട്ടപ്പാട്ടി കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരി എന്ന യുവതിയാണ് ആക്രമണത്തിൽ മുമ്പ് കൊല്ലപ്പെട്ടത്.
പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം നടന്നത്. കാട്ടനയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ യുവതിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. അപകടം നടന്ന ഉടനെ യുവതിയെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കാട്ടാനകളുടെ ആക്രമണം തടയുന്ന കാര്യത്തിൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments