ലഖ്നൗ: ഉത്തർപ്രദേശിൽ ഭൂചലനം രേഖപ്പെടുത്തി. ലഖ്നൗവിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 1.12-നാണ് ഭൂചലനം. ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്നും 82 കിലോമീറ്റർ താഴെയാണ്.
81.25 സെക്കന്റ് ദൈർഘ്യമായിരുന്നു ഭൂചലനത്തിന്റേത്. വെള്ളിയാഴ്ച ഉത്തരാഖണ്ഡിലും നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 3.6 തീവ്രതയാണ് ഇത് രേഖപ്പെടുത്തിയത്. പിത്തോരഗഡ് മേഖലയിൽ ഉച്ചയ്ക്ക് 12.55-നാണ് സംഭവം.
ഇതേ ദിവസം റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ജമ്മു കശ്മീരിലും ഉണ്ടായതായി എൻസിഎസ് അറിയിച്ചു. ഹാൻലി ഗ്രാമത്തിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം ഉണ്ടായത്.
Comments