തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവർത്തിദിനം. മഴയെ തുടർന്ന് നൽകിയ അവധികൾക്ക് പകരമാണ് ഇന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ശക്തമായ മഴയുടെ സാഹചര്യത്തിൽ നിരവധി ദിവസങ്ങളിലാണ് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നത്.
ഈ മാസം 24 മുതൽ സ്കൂൾ കുട്ടികൾക്ക് ഓണപ്പരീക്ഷ ആരംഭിക്കും. പല ദിവസങ്ങളിലും സ്കൂളുകൾക്ക് അവധിയായതിനാൽ ഓണപ്പരീക്ഷയിൽ ഉൾപ്പെടുത്തേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾക്ക് പ്രവർത്തിദിനം ആക്കാൻ വിദ്യഭ്യാസവകുപ്പ് തീരുമാനിച്ചത്.
ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്തംബർ രണ്ട് മുതലാണ് ഓണാവധി. ഇതിന് ശേഷം 12 ന് സ്കൂളുകൾ തുറക്കും.
Comments