പാലി: രാജസ്ഥാനിൽ വാഹനാപകടത്തിൽ അഞ്ച് മരണം. രാജസ്ഥാനിലെ പാലി ജില്ലയിയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രിയിൽ ടാക്ടറും ട്രക്കും കൂട്ടിയിച്ചാണ് ദാരുണമായ സംഭവം. അപകടത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റു. ട്രാക്ടറിൽ ഉണ്ടായിരുന്നവർക്കാണ് അപകടം സംഭവിച്ചത്.
സംഭവ സ്ഥലത്ത് പോലീസ് സംഘവും ആംബുലൻസുകളും എത്തി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജയ്സാൽമീർ ജില്ലയിലെ രാംദേവ്ര ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവരായിരുന്നു ട്രാക്ടർ ട്രോളിയിൽ ഉണ്ടായിരുന്നത്. എതിർ വശത്തുനിന്നും അമിത വേഗത്തിൽ വന്ന ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
“രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും അനുശോചനം രേഖപ്പെടുത്തി.
Comments