ഡാർവിൻ: റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി സൈന്യം. സൈനികാഭ്യാസം ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന സംഘം ഓസ്ട്രേലിയയിലെ ഡാർവിനിലെത്തി. ഈ വർഷത്തെ സൈനികാഭ്യാസം പിച്ച് ബ്ലാക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 8 വരെയാകും നടക്കുക.
പരിശീലനത്തിൽ ഏകദേശം നൂറോളം വിമാനങ്ങളും വിവിധ സേനകളിൽ നിന്നായി 2,500-ഓളം സൈനികരും പങ്കെടുക്കുമെന്നാണ് വിവരം. പരിശീലനത്തിനായി നാല് എസ്യു-30 എംകെഐ യുദ്ധവിമാനങ്ങളും രണ്ട് ഇ17 വിമാനങ്ങളും വിന്യസിച്ചു. സങ്കീർണ്ണമായ ഘട്ടങ്ങളിൽ മൾട്ടി-ഡൊമെയ്ൻ എയർ കോംബാറ്റ് ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ നൈപുണ്യമുള്ളവരാക്കുകയെന്നതാണ് ലക്ഷ്യം.
The four day #ExUdarashakti culminated on 16 Aug 22 with a traditional closing ceremony hosted by #RMAF.
The ceremony was marked with a 7 aircraft formation flypast by both Air Forces & exchange of mementoes between the contingent leaders.#ForeverInTheSkyTogether pic.twitter.com/Q2t13vFdNY
— Indian Air Force (@IAF_MCC) August 17, 2022
റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ ലാർജ് ഫോഴ്സ് എംപ്ലോയ്മെന്റ് വാർഫെയർ’ എന്ന വിഷയത്തിൽ വിവിധ രാജ്യങ്ങൾ നടത്തുന്ന ദ്വിവത്സര അഭ്യാസമാണിത് .2018-ലാണ് അവസാനമായി നടത്തിയത്.
Comments