വാഷിങ്ങ്ടൺ: മനുഷ്യന് ഇറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങൾ കണ്ടെത്തിയതെന്ന് വിദഗ്ധർ വ്യക്തമാക്കി.
തിരഞ്ഞെടുത്ത 13 ലാൻഡിംഗ് മേഖലകൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആറ് ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്നുവെന്നും നാസ പറഞ്ഞു. ഈ പ്രദേശങ്ങളിൽ എവിടെ വേണമെങ്കിലും പേടകത്തിന് ഇറങ്ങാനാകും. ഭൂമിയുമായി ഏറെ സാമ്യമുള്ള പ്രദേശമാണ് ദക്ഷിണ ധ്രുവം എന്നും നാസ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ആർട്ടെമിസ് ദൗത്യത്തിലെ പേടകത്തിന് ഇറങ്ങുന്നതിനായി ഓരോ പ്രദേശത്തും ഒന്നിലധികം ലാൻഡിംഗ് സൈറ്റുകൾ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം.
ചന്ദ്രന്റെ ദക്ഷിണധ്രുവം സൂര്യനിൽ നിന്ന് വളരെ അകലെയാണ്. ഇവിടം സ്ഥിരമായി നിഴൽ നിറഞ്ഞ പ്രദേശമാണ്.അതു കൊണ്ട് തന്നെ അറിയപ്പെടാത്ത നിരവധി വിഭവങ്ങൾ പ്രദേശത്ത് കാണപ്പെടാനുള്ള സാധ്യതയെ മുൻ നിർത്തിയാണ് പേടകത്തിന് ഇറങ്ങാനായി ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ആർട്ടെമിസ് പ്രദേശങ്ങളിൽ ഇറങ്ങി സാമ്പിളുകൾ ശേഖരിക്കുമെന്ന് അറിയിച്ചു. ബഹിരാകാശത്ത് വനിതയെ എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഓഗസ്റ്റ് 29-നാണ്.
Comments