കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ഒന്നരക്കിലോ സ്വർണവുമായി കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് മമ്മകുന്ന് കുഞ്ഞിക്കണ്ടി ഇസുദീനാണ് പിടിയിലായത്.
അബുദാബിയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസിന്റെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി പോലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്.
Comments