ലക്നൗ : അഭിഭാഷകന്റെ ശല്യം മൂലം പോലീസിൽ പരാതി നൽകി വനിതാ ജഡ്ജി. അഭിഭാഷകൻ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു എന്നാണ് പരാതി. മൂഹമ്മദ് ഹാറൂൺ എന്ന അഭിഭാഷകനെതിരെയാണ് ജഡ്ജി പരാതി നൽകിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ ഹാമിർപുരിലാണ് സംഭവം.
ജഡ്ജിയുടെ പരാതിയിൽ ഐപിസി 354(സി), 354(ഡി) വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.അഭിഭാഷകനായ മുഹമ്മദ് നിരന്തരമായി ശല്യം ചെയ്യുകയും സമൂഹമാദ്ധ്യമങ്ങൾ വഴി അശ്ലീല സന്ദേശം അയക്കുകയുമാണ്. തക്കീത് ചെയ്തിട്ടും പ്രവൃത്തി തുടരുകയാണ് എന്നും പരാതിയിൽ ജഡ്ജി പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നടക്കാൻ പോകുമ്പോഴും അഭിഭാഷകൻ പിന്തുടർന്നിരുന്നു. താക്കീത് നൽകിയിട്ടും പിന്മാറാൻ തയ്യാറായില്ല.കൂടാതെ ഓഫീസിലെ ചുമരിലെ ദ്വാരത്തിലൂടെ ഇയാൾ ഒളിഞ്ഞ് നോക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
അഭിഭാഷകൻ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ തെളിവുകളായി നൽകിയാണ് ജഡ്ജി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അനുപ് കുമാർ പറഞ്ഞു .
Comments