തിരുവനന്തപുരം : ഭർത്താവിന്റെ ആത്മഹത്യ അറിഞ്ഞ് ഭാര്യ ജീവനൊടുക്കി. ഉഴുമലയ്ക്കൽ സ്വദേശി രാജേഷും(38) ഭാര്യ അപർണ്ണ(26) യുമാണ് മരിച്ചത്. രാജേഷിന്റെ മരണം അറിഞ്ഞ അപർണ്ണ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.
ഇരുവരും തമ്മിലെ പിണക്കത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപർണ്ണ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാജേഷ് അപർണ്ണയുടെ വീട്ടിൽ എത്തി തിരികെ വരണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപർണ്ണ കൂടെ പോയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടിൽ എത്തിയ രാജേഷ് തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് വിവരം അപർണ്ണ അറിയുന്നത്. പിന്നാലെ യുവതി വീട്ടിൽ ഇരുന്ന ആസിഡ് എടുത്ത് കുടിച്ചു. ഉടൻ തന്നെ അപർണ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് ഒരു മകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments