ചണ്ഡീഗഡ് : കൈക്കൂലി കേസിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവർക്ക് പുറമെ 2 കരാറുകാരെയും സിബിഐ അറസ്റ്റ് ചെയ്തു.ലഫ്. കേണൽ രാഹുൽ പവാർ, സുബേദാർ മേജർ പർദീപ് കുമാർ കോൺട്രാക്ടർമാരായ ദിനേശ് കുമാർ, പ്രിത്പാൽ എന്നിവരാണ് അറസ്റ്റിലായത്. 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. സൈനികരെ ഹരിയാനയിലെ അംബാല കന്റോണ്മെന്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ലഫ്. കേണൽ രാഹുൽ പവാറിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 32 ലക്ഷം രൂപ കണ്ടെടുത്തു. ഇതിന് പുറമെ 2 കരാറുകാരിൽ നിന്ന് 16 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
അംബാല കന്റോണ്മെന്റിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ കൈക്കൂലി വാങ്ങിയത്.ടെൻഡറുകളും കരാറുകളും നൽകാമെന്ന് പറഞ്ഞ് സ്വകാര്യ കരാറുകാരിൽ നിന്നും പണം വാങ്ങുകയായിരുന്നു. സംഭവത്തിൽ രണ്ട് സൈനികർക്കും എതിരെ കേസെടുത്തതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
Comments