തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഓഗസ്റ്റ് 25 വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനത്തിന്റെ അടസ്ഥാനത്തിൽ ഓഗസ്റ്റ് 23 ന് എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇതിന് പുറമെ 24 ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓഗസ്റ്റ് 25 ന് ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിമിന്നൽ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ഇടിമിന്നൽ കണ്ടാൻ സുരക്ഷിതയിടങ്ങളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. വീടുകളിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യൂതി ഉപകരണങ്ങളിൽ ഈ സമയം സ്പർശിക്കാതിരിക്കുക.
ഇടിമിന്നലുള്ള സമയങ്ങളിൽ ഫോൺ ഉപയോഗിക്കാതിരിക്കുക. കുട്ടികളെ വീടിന് ഉള്ളിൽ തന്നെ സുരക്ഷിതമായി ഇരുത്തുക. ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details… എന്ന ലിങ്കിൽ നിന്ന് ഇത്് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
Comments