കണ്ണൂർ: മട്ടന്നൂർ നഗരസഭാ ഭരണം നിലനിർത്തി എൽഡിഎഫ്. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 21 വാർഡുകളിലും യുഡിഎഫ് 14 വാർഡുകളിലും വിജയിച്ചു.ആറാം തവണയാണ് മട്ടന്നൂരിൽ എൽഡിഎഫ് വിജയിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫിന്റേതായിരുന്ന 7 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.
മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണൽ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഏഴാം വാർഡിലെ മട്ടന്നൂർ പോളിടെക്ക്നിക്ക് ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Comments