മുംബൈ: നിരന്തരമായി ശല്യപ്പെടുത്തിയതിന്റെ പേരിൽ കേസ് കൊടുക്കുമെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അവാർഡിനുള്ള നോമിനേഷൻ പിൻവലിച്ച് ഫിലിം ഫെയർ. മികച്ച നടിയ്ക്കുള്ള നോമിനേഷനാണ് പിൻവലിച്ചത്.
ഫിലിം ഫെയർ പോലുള്ള അനീതി നിറഞ്ഞതും അഴിമതി നിറഞ്ഞതുമായ വേദികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ട്. എന്നിട്ടും ഫിലിംഫെയർ അധികൃതർ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് നടി പറഞ്ഞു.
തലൈവി എന്ന സിനിമയിലെ അഭിനയത്തിന് തനിക്ക് മികച്ച നടിക്കുള്ള അവാർഡ് ഉണ്ടെന്ന് പറഞ്ഞാണ് അവർ വിളിച്ചത്. ശരിക്കും ഞെട്ടിപ്പോയി. അന്തസില്ലാത്ത പ്രവർത്തിയാണിത്. ഇത്തരം അഴിമതികളെ പ്രോത്സാഹിപ്പിക്കുന്നത് തന്റെ ധാർമികതയ്ക്കും അന്തസിനും എതിരാണ്. അതു കൊണ്ട് ഫിലിം ഫെയറിനെതിരെ കേസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഫിലിം ഫെയർ മികച്ച നടിക്കുള്ള അവാർഡിനായി താരത്തെ നോമിനേറ്റ് ചെയ്ത നടപടി പിൻവലിച്ചത്.
Comments