ശ്രീനഗർ; പാക് അധീന കശ്മീരിൽ സൈനികർ കൊല്ലപ്പെട്ടു. സഞ്ചരിച്ചിരുന്ന ട്രക് മറിഞ്ഞാണ് 9 പാക് സൈനികർ കൊല്ലപ്പെട്ടത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ അഗാധമായ കൊക്കയിലേക്കാണ് ട്രക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
പാക് അധീന കശ്മീരിലെ ബാഗ് ജില്ലയിലെ മാംഗ് ബാജ്രിയിലേക്ക് പോകും വഴിയാണ് സൈനിക ട്രക് മറിഞ്ഞത്. 7 പേർ സംഭവ സ്ഥലത്തുവെച്ചും 2 പേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. എല്ലാവരേയും റാവൽക്കോട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പാക് അധിനിവേശ കശ്മീരിൽ ആകെ ജനസംഖ്യ നാൽപ്പത് ലക്ഷത്തോളമാണ്. വിവിധ പ്രവിശ്യകളിലായി അരലക്ഷത്തിനടുത്ത് സൈനികരെയാണ് പാകിസ്താൻ നിലനിർത്തി യിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്.
Comments