പാറ്റ്ന: നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം അക്രമവും ജനദ്രോ ഹവും വർദ്ധിക്കുന്നതായി ബിജെപി ആരോപിച്ചു. വാഗ്ദാനം ചെയ്ത തൊഴിൽ നൽകാത്തതിൽ പ്രതിഷേധിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. തൊഴിലിനായി പ്രതിഷേ ധിച്ച അദ്ധ്യാപക ഉദ്യോഗാർത്ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.. ഇരുപതു ലക്ഷം അദ്ധ്യാപക നിയമന ത്തിനായി വാഗ്ദ്ദാനം നൽകിയ നിതീഷ് ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണ വുമായിട്ടാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്.
പാറ്റ്നയിൽ പ്രകടനം നടത്തിയ ഉദ്യോഗാർത്ഥികളെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വൻ പ്രതിഷേധമാണ് നിതീഷ് സർക്കാറിനെ തിരെ ഉയരുന്നത്. അടികൊണ്ട് നിലത്തുവീണ ഉദ്യോഗാർത്ഥിയെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ലാത്തികൊണ്ട് മുഖമടിച്ച് പൊളിച്ചത്.
തന്റെ കയ്യിലിരുന്ന ദേശീയ പതാക വീശിയതോടെ അതടക്കം മുഖത്തോട് ചേർത്ത് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് ബിജെപി പുറത്തുവിട്ടത്. അവശനായ ഉദ്യോ ഗാർത്ഥി പൊരിവെയിലത്ത് കിടന്ന് മുഖംപൊത്തി നിലവിളിക്കുന്നതും നെഞ്ചത്തടിച്ച് ഞങ്ങളെ കൊല്ലൂ എന്ന് മുറവിളികൂട്ടുന്നതും വീഡിയോയിലുണ്ട്. പോലീസ് അതിക്രമം ജനങ്ങളുടെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.
നിതീഷ് തേജസ്വിയാദവുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന പുതിയ ഭരണം സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
Comments