തൃശൂർ : സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ. ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിക്ക് സമീപമാണ് സംഭവം.
പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം ഉണ്ടായ.ിരുന്നത്്. ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Comments