പാലക്കാട്: കോട്ടായിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം തട്ടാമല സ്വദേശി സനോഫർ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസ് എടുത്തു.
പെരിങ്ങോട്ടുകുറുശ്ശി ബമ്മണ്ണൂർ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ് സനോഫർ. നിരവധി വിദ്യാർത്ഥികളെ ഇയാൾ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇക്കാര്യം കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതോടൊയാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ ഈ വിവരം രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് സനോഫറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
താമസ സ്ഥലത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എട്ട് മാസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് ബമ്മണ്ണൂർ സ്കൂളിൽ ജോലി ലഭിച്ചത്.
Comments