ദോഹ: ഖത്തർ ലോക കപ്പ് മത്സരങ്ങൾ കാണാനായി ആരാധകർക്ക് ബിഗ് സ്ക്രീനുകൾ ഒരുക്കി ദുബായ്. ആർട് ദുബായ് ആണ് ഇത്തരത്തിൽ സംവിധാനം ഏർപ്പെടുത്തുന്നത്. ആഡംബര റസ്റ്റാറൻറുകളിലെ ഭക്ഷണത്തിനും ആരവങ്ങൾക്കും നടുവിലായിരിക്കും ഫാൻ സോൺ തുറക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററിലും ഫാൻ സോൺ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോർ ടി.വി സ്ക്രീനായിരിക്കും സ്ഥാപിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി ഐറിഷ് പബ് ചെയിനായ മക് ഗെറ്റിഗനാണ് ഫാൻ പാർക്ക് ഒരുക്കുന്നത്. ഗേറ്റ് അവന്യൂവിൽ തുറക്കുന്ന ഫുട്ബോൾ പാർക്കിൽ തത്സമയ സംഗീത പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെ ഉണ്ടാകും.
50 ദിർഹമാണ് ടിക്കറ്റ് നിരക്ക്.ഖത്തർ ലോകകപ്പിനെത്തുന്ന കാണികളിൽ നല്ലൊരു ശതമാനവും യു.എ.ഇയിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കുന്നത്. ദുബൈയിലുള്ള സമയത്ത് ഇവർക്ക് കളി കാണാനും താമസിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളായിരിക്കും ഫാൻ സോണുകൾ ഒരുക്കുക. ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.നിലവിൽ കൊക്കകോള അരീനയിലും ദുബൈ ഹാർബറിലും ഫാൻ സോണുകൾ ഉണ്ട്.
Comments