ശ്രീനഗർ: ബാരാമുള്ളയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം. ബാരാമുള്ള സെക്ടറിലെ ഗാലീബാൽ അതിർത്തി മേഖലയിലെ കാടിനകത്താണ് ഭീകരർ ഒളിച്ചു കഴി യുന്നു എന്ന് കരുതുന്ന സ്ഥലം കണ്ടെത്തിയത്.
ഭൂമിക്കടിയിൽ പ്രത്യേകം തയ്യാറാക്കിയ അറകൾ മരക്കമ്പുകൾ കൊണ്ട് മൂടി അതിന് മുകളിൽ ചവറുകളും പച്ചിലകളും ഇട്ടിരിക്കുകയായിരുന്നുവെന്ന് സൈനികർ അറിയിച്ചു. പ്രദേശത്തു നിന്നും ഭീകരർ സൂക്ഷിച്ചുവച്ചിരുന്ന ഷീറ്റുകളും വസ്ത്രങ്ങളും പണിയായു ധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിയിൽ ശൈത്യകാലത്തിന് ശേഷം വ്യാപകമായി കടന്നുകയറാൻ വിവിധ മേഖലകളിലായി ഭീകരർ ശ്രമിക്കുന്നത് സൈന്യം കണ്ടെത്തി തകർക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് അതിർത്തിയിൽ രണ്ടു ഭീകരരെ കാലിൽ വെടിവെച്ച് വീഴ്ത്തി സൈന്യം പിടികൂടിയിരുന്നു.
ജമ്മുകശ്മീരിലെ രജൗറി മേഖലയിൽ സൈന്യത്തിന് നേരെ ചാവേർ ആക്രമണത്തിന് എത്തിയ വരെയാണ് സൈന്യം പിടികൂടിയത്. ഇതിന് പിന്നാലെ ഡ്രോൺ ഉപയോഗിച്ച് ഭീകരർക്കായി താഴേയ്ക്കിട്ട ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയിരുന്നു.
Comments