മനാമ: ഇന്ത്യന്‍ നിര്‍മ്മിതമായ നിരവധി ഉത്പന്നങ്ങള്‍ വിദേശ മാര്‍ക്കറ്റില്‍ ഇടംപിടിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രീ വാസ്തവ. ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയുടെ വളര്‍ച്ചയ്ക്കു ശക്തിപകരുന്ന ഇത്തരം സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യത വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്നും കെട്ടിട നിര്‍മ്മാണ സാമഗ്രഹികളും ഹാര്ഡ്വെയര് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന വ്യാപാരസ്ഥാപനം ബഹ്റൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പീയുഷ് ശ്രീ വാസ്തവ. പൂര്‍ണമായും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ‘ഗോള്‍ഡന്‍ ഡെസേര്‍ട്ട് ട്രേഡിങ്ങ്’ എന്ന സ്ഥാപനമാണ് ബഹ്റൈനിൽ ആരംഭിച്ചിരിക്കുന്നത്.
Comments