മനാമ: ആസാദി കാ അമൃത് മഹോത്സവ് ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്കൊപ്പം ആഘോഷിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്.എഫ്). എം.സി.എസ്.സി ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവയും പങ്കുചേര്‍ന്നു. തൊഴിലാളികളുമായി അദ്ദേഹം ഏറെ നേരം അനുഭവങ്ങൾ പങ്കുവെച്ചു. തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും വിതരണ ചെയ്ത ശേഷമാണ് അദ്ദേഹം ക്യാമ്പിൽ നിന്ന് മടങ്ങിയത്.
800ല്‍ അധികം ഭക്ഷണ കിറ്റുകളാണ് ഐ.സി.ആര്.എഫ് വിതരണം ചെയ്തതത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രവിശങ്കര്‍ ശുക്ല, ഐ.സി.ആര്.എഫ് ചെയര്മാന് ഡോ. ബാബു രാമചന്ദ്രന്, ഉപദേഷ്ടാവ് അരുള്‍ദാസ് തോമസ്, ജോ. സെക്രട്ടറി നിഷ രംഗരാജന്, ഐ.സി.ആര്.എഫ് അംഗങ്ങളായ മുരളീകൃഷ്ണന്, അജയ് കൃഷ്ണന്, പങ്കജ് മാലിക്, ക്ലിഫോര്‍ഡ് കൊറിയ, സുനില്‍ കുമാര്‍, സുരേഷ് ബാബു, ഡി.വി. ശിവകുമാര്‍, കെ.ടി. സലീം, ജാവാദ് പാഷ തുടങ്ങിയവര്‍ പങ്കെടുത്തു. എം.സി.എസ്.സി പ്രൊജക്ട് മാനേജര്‍ കെ.എല്‍. വില്‍സണ്‍, എച്ച്.ആര് ഡയറക്ടര്‍ അക്രം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Comments