ആലപ്പുഴ: സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർക്കെതിരെ പ്രമേയവുമായി സിപിഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഗവർണർ സർക്കാരിനെ ഭരണപ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രമേയം.
കായംകുളം മണ്ഡലം സെക്രട്ടറിയും കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ എ. അജികുമാർ ആണ് പ്രമേയം അവതരിപ്പിച്ചത്.
ഇതിനിടെ ഗവർണറെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്തെത്തി. ഗവണർക്ക് സമനില തെറ്റിയെന്ന് ജയരാജൻ പറഞ്ഞു. ഗവർണർക്ക് എന്തോ സംഭവിച്ചു. ഗവർണറുടെ ഏതോ ഒരു ആഗ്രഹം നടന്നില്ല. ഇർഫാൻ ഹബീബിനെ ഗവർണർ ഗുണ്ടയെന്ന് വിളിച്ചു. തരം താഴ്ന്ന ഭാഷ പ്രയോഗിക്കുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
Comments