മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണം നവരാത്രി മഹോത്സവം ‘ശ്രാവണം 2022’ ന് ആരംഭം. ആഗസ്ത് 11 ന് നടന്ന പിള്ളേരോണത്തോടുകൂടി രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കേരളത്തില്‍ നിന്നുള്ള ധാരാളം കലാകാരന്മാരെ അണിനിരത്തിക്കൊണ്ടാണ്് ഇത്തവണ പരിപാടി വിപുലമായി ആഘോഷിക്കുന്നതെന്ന് പത്ര സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ആഘോഷ സമിതി ചെയര്മാന് എം.പി. രഘു എന്നിവര്‍ വ്യക്തമാക്കി.
കെ എസ ചിത്ര, ഹരിഹരന്, വീണ വിധ്വന്, രാജേഷ് വൈദ്യ, നിത്യ മാമന്, നജീം അര്‍ഷാദ്, പ്രശസ്ത മജീഷ്യന്‍ സാമ്രാജ്, ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, കഥകളി സംഗീതജ്ഞന് കോട്ടക്കല്‍ മധു തുടങ്ങി നിരവധി കലാകാരന്മാര് ശ്രാവണം 2022 ന്റെ വേദിയില്‍ എത്തും. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന പരിപാടിയില്‍ നഞ്ചിയമ്മ പങ്കെടുക്കും. നജീം അര്‍ഷാദ,് നിത്യാമാമന്‍ എന്നിവരുടെ സംഗീത സന്ധ്യയും അന്നേ ദിവസം നടക്കും. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ എംഎ യൂസഫലിയാണ് മുഖ്യാതിഥി. കെഎസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും തുടര്‍ന്ന് നടക്കും.
നൂറോളം പേര് അണി നിരക്കുന്ന മെഗാ തിരുവാതിരയും ചരട് പിന്നി , ഓണപ്പുടവ മത്സരം ,അത്ത പൂക്കള മത്സരം , പായസ മത്സരം വടം വലി മത്സരം ,ഘോഷയാത്ര മത്സരം തുടങ്ങി നിരവധി ധപരിപാടികള് വരും ദിവങ്ങളില്‍ അരങ്ങേറും. സെപ്റ്റംബര്‍ 23 നു ഒരുക്കുന്ന വിപുലമായ ഓണസദ്യയില്‍ 5000 പേര്‍ക്ക് സദ്യ വിളമ്പുമെന്നും ബഹ്റൈന്‍ കേരളീയ സമാജം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. നാട്ടില്‍ നിന്നും പാചക കലയില്‍ നൈപുണ്യം തെളിയിച്ചിട്ടുള്ള പഴയിടം മോഹനന് നമ്പൂതിരിയും ടീമുമാണ് ഈ വര്‍ഷത്തെ ഓണസദ്യ ഒരുക്കുന്നത്.
സെപ്റ്റംബര്‍ 29 പ്രശസ്ഥ മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ നടക്കും. ഓണാഘോഷ പരിപാടികളുടെ അവസാന ദിവസമായ സെപ്റ്റംബര്‍ 30ലെ പൊതുപരിപാടിയില്‍ കേരള സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രശസ്ത ഗായകന് ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.
ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന വിദ്യാരംഭം ചടങ്ങില്‍ ഡോ: ഗംഗാധരന് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്കും. ഒക്ടോബര്‍ ആറിന് പ്രശസ്ത കഥകളി വിധ്വന് കോട്ടക്കല്മധുവും സംഘവും അവതരിപ്പിക്കുന്ന കഥകളിയും അരങ്ങേറും. ഒക്ടോബര്‍ ഏഴിന് വീണ വിധ്വന് രാജേഷ് വൈദ്യ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്നും പത്ര സമ്മേളനത്തില്‍ സംഘാടകര്‍ വ്യക്തമാക്കി. ആഘോഷ പരിപാടികള്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശങ്കര്‍ പല്ലൂര് അഭ്യര്‍ത്ഥിച്ചു.
Comments