ന്യൂഡൽഹി: കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഡിലീറ്റ് ആയി. വൈകീട്ടോടെയായിരുന്നു ‘ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന’ ചാനൽ യൂട്യൂബിൽ നിന്നും അപ്രത്യക്ഷമായത്. ചാനൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചു.
ട്വിറ്ററിലൂടെയായിരുന്നു യൂട്യൂബ് ചാനൽ ഡിലീറ്റ ആയ വിവരം കോൺഗ്രസ് അറിയിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിലീറ്റ് ആയി. ഗൂഗിളിലെയും യൂട്യൂബിലേയും സാങ്കേതി വിദഗ്ധരുടെ സഹായത്തോടെ ചാനൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചാനൽ ഡിലീറ്റ് ആയി പോകാനുണ്ടായ സാഹചര്യം പരിശോധിച്ചുവരികയാണ്. ഉടൻ തന്നെ ചാനൽ പുന:സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് അറിയിച്ചു.
പാർട്ടിയുടെ പ്രധാന പരിപാടികളെല്ലാം സംപ്രേഷണം ചെയ്യുക ഈ യൂട്യൂബ് ചാനൽവഴിയാണ്. രണ്ട് മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ചാനലിനുണ്ടായിരുന്നത്.
Comments