കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . വർക്കല ബീച്ചിലെ ലോഡ്ജിൽ എത്തിച്ചാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി അജിത്തിനെ വയനാട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ടര വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നൽകി.പിന്നാലെ ജനുവരിയിൽ വർക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. അവിടെ വച്ച് മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം പെൺകുട്ടിയെ അജിത്ത് കടയ്ക്കലിൽ ഇറക്കിവിട്ട് കടന്ന് കളഞ്ഞു. പിന്നാലെ കുട്ടിയുടെ രീതികളിൽ സംശയം തോന്നിയ സ്കൂൾ അധികൃതർ നൽകിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത് .തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Comments