മഥുര:പ്രമുഖ ഇ- കോമേഴ്സ് കമ്പനിയായ ആമസോൺ അശ്ലീല ചിത്രങ്ങൾ വിൽക്കുന്നതായി പരാതി. ശ്രീകൃഷ്ണ ഭഗവാനെ മോശമായി ചിത്രീകരിക്കുന്ന കലാസൃഷ്ടികളും ഉൽപ്പന്നങ്ങളും വിറ്റഴിക്കുന്നതായാണ് പരാതി. ഇതിനെതിരെ മഥുരയിലെ ഒരു കൂട്ടം അഭിഭാഷകർ ബംഗളുരൂവിൽ പരാതി സമർപ്പിച്ചു.
ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള കലാസൃഷ്ടികളാണ് സൈറ്റ് വഴി വിൽക്കുന്നതെന്ന് അഭിഭാഷകർ വ്യക്തമാക്കി. ശരീരത്തിൽ നീല ചായം പൂശി,മയിൽപ്പീലിയും കീരിടവും ധരിച്ച പുരുഷൻമാരുടെ ചിത്രമാണ് ആമോസോണിൽ വിൽപ്പനയ്ക്ക് വെച്ചത്. വൈകാരികമായി വളരെ അടുപ്പം പുലർത്തുന്ന തരത്തിലാണ് ഇവരെ കലാസൃഷ്ടിയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീകൃഷ്ണനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും അഭിഭാഷകർ പരാതിയിൽ പറയുന്നു. ഇ-കൊമേഴ്സ് സൈറ്റിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ഇ-കൊമേഴ്സ് കമ്പനി ഇത്തരത്തിൽ മത വികാരം വ്രണപ്പെടുത്തുന്നത് ആദ്യമല്ലെന്നും പരാതിയിൽ ചൂണിക്കുന്നു. മുൻകാലങ്ങളിൽ ഹിന്ദു ദൈവങ്ങളോടും ഇന്ത്യൻ പതാകയോടും അനാദരവ് കാണിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് കമ്പനി ഇത്തരത്തിൽ മത വികാരം വ്രണപ്പെടുത്തുന്നത് ആദ്യമല്ലെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.
Comments