പൂനെ: രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആയുധങ്ങൾ പിടിച്ചെടുത്ത് പൂനെ പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗണേശോത്സവത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഗണേശോത്സവത്തിന് മുന്നോടിയായി ക്രമസമാധാന പരിപാലനത്തിനായി പുനെ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം കർശന പരിശോധനകളാണ് നടത്തുന്നത്. ഇത്തരത്തിൽ നടത്തിയ പരിശോധനകളിൽ നിരവധി സ്ഥലങ്ങളിൽ നിന്നായി ആയുധ ശേഖരം പിടികൂടി. അഞ്ച് പിസ്റ്റലുകളും 2,50,000 രൂപ വിലമതിക്കുന്ന ബുള്ളറ്റുകളും കണ്ടെടുത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിയിലായവരെ തടവിൽ പാർപ്പിച്ചിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സ്വാതന്ത്ര്യദിനത്തിൽ പിടിയിലായ ആകാശ് ജാവേദിന്റെ പക്കൽ നിന്നും 55,000 രൂപ വില വരുന്ന പിസ്റ്റലുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മുസാമിൽ ബഗ്വാൻ എന്ന ആളാണ് ഇതിന് പിന്നിലെന്നും തെളിഞ്ഞു. തുടർന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ നാല് പിസ്റ്റളുകളും പത്തോളം ബുള്ളറ്റും കണ്ടെടുത്തിരുന്നു.
Comments