ന്യൂഡൽഹി: ഹിന്ദു ദേവതകളെ അവഹേളിച്ച കൊമേഡിയൻ മുനാവർ ഫറൂഖിയുടെ പരിപാടി കേദാർനാഥ് സ്റ്റേഡിയത്തിൽ നടത്താൻ പാടില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മുനാവർ ഫറൂഖിയുടെ പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ഡൽഹി പോലീസിന് കത്തയച്ചു.
ഫറൂഖിയുടെ പരിപാടി നടത്താൻ ശ്രമിച്ചാൽ ബജരംഗ് ദൾ പ്രവർത്തകർക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വി എച്ച് പി നേതാവ് സുരേന്ദ്ര കുമാർ ഗുപ്ത വ്യക്തമാക്കി. ഓഗസ്റ്റ് 28നാണ് മുനാവർ ഫറൂഖിയുടെ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
2002ൽ ഗോധ്രയിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയ കൂട്ടക്കുരുതിയെ കാർട്ടൂൺ എന്ന് വിശേഷിപ്പിച്ച മുനാവർ ഫറൂഖിക്കെതിരെ രാജ്യവ്യാപകമായി ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ടെലിവിഷൻ പരിപാടിയിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവത്തിലും മുനാവർ ഫറൂഖിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Comments